Monday, July 18, 2011

KSRTC കണ്ടക്ടര്മാƺരെകൊണ്ട് അമിത ഭാരം ചുമപ്പികണോ?1, KSRTC സത്യത്തില്‍ എങ്ങിനെയാണ് നടക്കുനത് എന്ന് ആര്‍ക്കെങ്കിലും അറിയുമോ ?

2. ടികറ്റ്‌ റോള്‍ കഴിയുന്നതിനു മുന്‍പ് അല്ലെങ്കില്‍ അതിന്റ്റെ റീ ഓര്‍ഡര്‍ ലെവല്‍ എത്തുമ്പോള്‍ ഓര്‍ഡര്‍ കൊടുക്കണ്ടേ ?

3. പെണ്ണിനും ആണിനും സമത്വം വാദിക്കുമ്പോള്‍ സ്ത്രീകള്‍ മാത്രം 500ഗ്രാം ഭാരം വരുന്ന ടിക്കെറ്റ്‌ റാക്ക് കൊണ്ട് നടന്നാല്‍ വതമോ ഉളുക്കോ വരുമോ ?

4. പുതിയ പിള്ളേരായാല്‍ എന്താ അവര്‍ക്ക് ജോലി ചെയ്യാന്‍ അറിയില്ലേ ? അഥവാ അറിയില്ലെങ്കില്‍ നാട്ടിലെ സ്വകാര്യ ബസ്സില്‍ ഒരു ദിവസത്തെ പരിശീലനത്തിന് അയക്കണം.

തൊട്ടതിനും പിടിച്ചതിനും ഒക്കെ ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ എങ്ങിനെ ശരിയാവും, ഒപ്പം ടിക്കറ്റ്‌ റോള്‍ ഔട്ട്‌ ഓഫ് സ്റ്റോക്ക്‌ ആവാനുള്ള കാരണത്തിന് ആര് ആണ് ഉത്തരവാദി ?

12 comments:

കണ്ണന്‍ | Kannan said...

അങ്ങിനെ ചോദിക്ക് മനോജേട്ടാ....

Rakesh KN / Vandipranthan said...

അതല്ലെങ്കിലും അങ്ങനെ തന്നെ ആണ്... ഇനി ഡീസല്‍ തീര്‍ന്നാല്‍ അവന്മാര്‍ മണ്ണെണ്ണ ഒഴിക്കാന്‍ തീരുമാനിക്കുമോ ആവൊ

INTIMATE STRANGER said...

പഴയ ടിക്കെട്സ് തീര്‍ക്കാന്‍ ഉള്ള അടവാ..പാവങ്ങള്‍ തീര്തോട്ടെ ...

Villagemaan said...

ഈ സംഭവം കേരളത്തിന്‌ ആവശ്യം ഉണ്ടോ എന്നതാണ് പ്രധാനമായി ചോദിക്കേണ്ടത്‌ . മുഴുവന്‍ സ്വകാര്യവല്‍ക്കരിച്ചാല്‍ ജനങ്ങള്‍ക്ക്‌ മെച്ചപ്പെട്ട സൌകര്യങ്ങള്‍ കിട്ടിയേനെ . ജീവനക്കാരെ തീറ്റി പോറ്റനമെങ്കില്‍ അവരെ മറ്റു ബോര്‍ഡുകളിലെക്കോമറ്റോ തൊഴുത്ത് മാറ്റി കെട്ടിയാല്‍ പോരെ ?

റീ ഓര്‍ഡാര്‍ ലെവല്‍ എന്ത് എന്നറിയാവുന്നവര്‍ അവിടെ കാണുമോ ? അത്രക്കും പ്രൊഫെഷണല്‍ ആള്‍ക്കാര്‍ ഈ ഡിപാ ര്ട്ടുമെന്റില്‍ ജോലി ചെയ്യുന്നും , ജോലി ചെയ്യിപ്പിക്കുന്നും ഉണ്ടാവുമോ ? അങ്ങനെ എങ്കില്‍ എന്നും നഷ്ട്ടത്തിന്റെ കഥ പറയേണ്ടി വരില്ലായിരുന്നു. ഇതിലും കുറഞ്ഞ ചാര്‍ജില്‍ മറ്റു സംസ്ഥാന കൊര്‍പ്പരെഷനുകള്‍ ലാഭം ഉണ്ടാക്കുന്ന കഥ അവര്‍ അറിയാതെ പോകയും ഇല്ലാരുന്നു.

ഉദ്യോഗസ്ഥന്മാര്‍ക്ക് സ്റ്റേറ്റ് ഗവ. ശമ്പലതെക്കളും ഏറെയും ആനുകൂല്യങ്ങള്‍ കൊടുക്കുമ്പോള്‍ , അതിനു തക്ക ഇന്പുട്ട് അവര്‍ കൊടുക്കുന്നുണ്ടോ എന്ന് നോക്കാന്‍ അറിയില്ലാത്ത സര്‍ക്കാരുകള്‍ അല്ലെ ഇവിടെ ഉള്ളത്. തൊഴിലാളി നേതാക്കന്മാരും, മന്ത്രിമാരും കൂടി പങ്കിട്ടു നശിപ്പിക്കുന്ന തുക നഷ്ട്ടം കൂട്ടുന്നു. എന്ത് കൊണ്ട് ഈ പ്രസ്ഥാനം നഷ്ട്ടമാകുമ്പോള്‍ സ്വകാര്യ ബസ് മുതലാളിമാര്‍ വീണ്ടും വീണ്ടും ബസ് വാങ്ങുന്നു ?

വെള്ളാന എന്ന പദം മലയാളത്തിനു സംഭാവന ചെയ്തതല്ലാതെ ഇത് കൊണ്ട് ആര്‍ക്കു ഗുണം..


ഒരു ഗണേശന്‍ അല്‍പ്പം പ്രതീക്ഷ നല്‍കി...അല്‍പ്പ കാലത്തെങ്കിലും എന്ന് പറയാതെ വയ്യ..

അളിയന്‍ said...

കെ എസ് ആർ ടി സിയെ അത്ര കൊച്ചാക്കാനൊന്നും നോകണ്ട.. കേരളത്തിലെ ഏറ്റവും വലിയ ട്രാൻസപോർട്ട് കബനി... പക്ഷെ സാധാരണക്കാരന്ന് യാത്ര ചെയ്യണമെങ്കിൽ അൽപ്പം പരിശീലനം ആവ്ശ്യമാണെന്ന് മാത്രം .ഒന്നാമതായി പഠിക്കേണ്ടത് രണ്ട് കൈയ്യും വിട്ട് കുട്ടികളേയും ഒക്കത്ത് വെച്ച് ഓടുന്ന ബസ്സിലൂടെ നടക്കാൻ പടിക്കണം ..കാരണം എവിടെ നിന്നാൺ` ചെക്കിങ് ഇൻസ്പെക്ട്ർമാർ കയരുന്നത് എന്ന് പറയാൻ പറ്റില്ല. കൂടുതലും രണ്ട് പേർ ഒന്നിച്ചാവും കയറുന്നത് .

തിരിച്ചറിയൽ കാർഡോ,യൂനിഫോം ഇതൊന്നും സാധാരണ ഇവർക്ക് കാണാറില്ല. കൈയ്യിൽ ഒരു പെന്നും കക്ഷത്ത് ഒരു ബേഗും ഉണ്ടങ്കിൽ മനസ്സിലാക്കി കൊള്ളണം ഇയ്യാളാണ് ആ മേലാളൻ എന്ന്. അത്പോട്ടെ... ഇങ്ങനെ ഇരട്ടകളായി ചെക്കിങ്ന്ന് എത്തുന്ന ഇവർ ഒരാൾ മുന്നിൽ നിന്നും മറ്റെ ആൾ പിന്നിൽ നിന്നും തുടങ്ങുന്ന ചെക്കിങ് തിരക്കാണോ..കുഞ്ഞുങ്ങളെ എടുത്ത് നിൽക്കുന്നവരാണൊ എന്നൊന്നും അവർക്ക് ബാധകമല്ല..തൂക്കാൻ വിധിക്കപ്പെട്ട ഒരുകൈയ്യിൽ കുട്ടിയുമായി നിൽക്കുന്ന ഒരു സ്ത്രീയോടാൺങ്കിൽ പോലും എന്തെങ്കിലും കുറ്റം ചെയ്തവരെ പോലെ മാത്രം പെരുമാറൂന്ന ഈ വർഗ്ഗത്തിന്റെ പ്രവർത്തികൾ കാണുബോൾ ആർക്കും ഒന്ന് പ്രതികരിക്കാൻ തോനിപ്പോകും ..ഒരു ബസ്സിൽ തന്നെ സഞ്ചരിക്കുന്ന സമയത്ത് മുന്നിൽ നിന്നുവരുന്നവനും പിന്നിൽനിന്ന് വരുന്നവനും ടിക്കറ്റ് കാണിക്കേണ്ട ഗതികേട് ഈ ഉള്ളവന്ന് തന്നെ ഉണ്ടായിട്ടുണ്ട്.

ശരിക്കും KSRTC യിലെ ജീവനക്കാർ എല്ലാം കള്ളന്മാർ ആണോ ?

ഈ കള്ളന്മാർ ഉള്ളത് കൊണ്ടാണോ ഇത് നഷ്ടത്തിലാണ് എന്ന് കേൾക്കുന്നത്?

ഇതിലെ ചെക്കിങ് ഇൻസ്പെക്റ്റെർമാർക്ക് തിരിച്ചരിയൽ രേഖയോ യൂനിഫൊമൊ ആവ്ശ്യമില്ലെ?

ഇതൊക്കെ ആരോട് ചോതിക്കാൻ അല്ലെ ?

mottamanoj said...

കണ്ണാ : എന്നിട്ട് ആര് എന്ത് പറയാന്‍. ബ്ലോഗില്‍ ഇടുന്നത് ആകാശത്തേക്ക് വേദി വയ്ക്കുന്നത് പോലെ ആണ് എന്നറിയാം, എങ്കിലും ചിലപ്പോ പറയാതിരിക്കാന്‍ പറ്റുന്നില്ല.

രാകേഷ്‌ : മണ്ണെണ ആണെങ്കില്‍ പിന്നേം പോട്ടെ എന്ന് വയ്ക്കാം.

ഗ്രാമവാസി : എങ്കിലും ആരെങ്കിലും ഒക്കെ ഉണ്ടാവില്ലേ അവിടെ. അതെ ഗണേഷ്‌ കുറച്ചു പ്രതീക്ഷ നല്‍കിയെങ്കിലും ഇപ്പോഴും ചങ്കരന്‍ ഓണ്‍ ദി കോക്കനട്ട് ട്രീ ആണ് എന്ന് മനസ്സിലാക്കണം.

അളിയോ : ചെക്കിംഗ് ഇന്‍സ്പെക്ടറുടെ തിരിച്ചറിയല്‍ കാര്‍ട് ചോദിയ്ക്കാന്‍ യാത്ട്രകര്‍ക്ക് അവകാശം ഉണ്ട്, തീര്‍ച്ചയായും ചോദിചിരിക്കണം.

ഷാജു അത്താണിക്കല്‍ said...

അതൊക്കെ മിണ്ടാകും
നമ്മുടെ കെ എസ് ആര്‍ ടി സി അല്ലേ
ഇനിയെന്തൊക്കെ കാണണം

Rafeeque said...

എന്നും കോടികളുടെ നഷ്ട കണക്കുകള്‍ മാത്രമേ K S R T C ക്ക് പറയാനുള്ളൂ ഇങ്ങനെ ഒരു മുടിയനായ ഡിപാര്‍ ട്ട്മെന്റ് കേരളത്തിനു ആവശ്യമുണ്ടോ എന്ന് പുനപരിശോധിക്കേണ്ട സമയം പണ്ടേ കഴിഞ്ഞിരിക്കുന്നു

mottamanoj said...

ഷാജു അത്താണിക്കല്‍ : കാത്തിരുന്നു കാണാം

റഫീക്ക്‌ : എങ്ങിനെയാണ് നഷ്ടം കാണിക്കുന്നത് എന്നാണ് ആദ്യം നോക്കേണ്ടത്.

കൊമ്പന്‍ said...

ആന ബസ്സ്‌ ഫൂ അല്ല പിന്നെ

Lipi Ranju said...

ഈ നാല് ചോദ്യങ്ങളും ഇഷ്ടായി , ആ വാര്‍ത്ത വായിച്ചാല്‍ ചോദിച്ചു പോകുന്ന ചോദ്യങ്ങള്‍ ... :) പിന്നെ വില്ലേജമാന്റെ കമന്റിനു താഴെ ഒരൊപ്പും.

mottamanoj said...

കൊമ്പന്‍ : ആദികരികമായി മറുപടി ഇടും എന്ന് കരുതി.

ലിപി : നന്ദി

Post a Comment