Thursday, July 21, 2011

2014 മുതല്‍ കേരളീയരുടെ കാര്യം കട്ടപൊക


ഇനി കേരളീയര്ക്ക്  ഒരു ലൈഫ് & ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ഒക്കെ ഉണ്ടാവും, ഉണ്ടായേ പറ്റൂ. കാരണം 2014 മുതല്‍ 5സ്റ്റാര്‍ ഹോട്ടലില്‍ മാത്രമേ ബാര്‍ ഉണ്ടാവുകയുള്ളൂ

സത്യത്തില്‍ പെട്രോളിന് വില കൂട്ടിയത് ഇത്രേം പ്രശ്നം ഉണ്ടാക്കും എന്ന് കരുതിയില്ല. അതായതു ഒരു 5സ്റ്റാര്‍ ഹോട്ടലില്‍ പോയി മദ്യം കഴിക്കണമെങ്കില്‍ പാലക്കാടോ ത്രിസ്സൂരോ പോണം, ഒറ്റപാലത്തുളത് 5 സ്റ്റാര്‍ ആണ് എന്ന് തോനുന്നില്ല. തിരുവില്വാമലയില്‍ ഉള്ളത് 3സ്റ്റാര്‍ ആണ് അതെനിക്ക് അറിയാം. എന്തായാലും 2014 വരെ സമയമുണ്ട് അപ്പോഴെക്കെങ്കിലും എല്ലാം ശരിയായാല്‍ മതിയായിരുന്നു.

അപ്പൊ ഇനി കൂടുതല്‍ ദൂരം വണ്ടി ഓടിച്ചു ( പുതിയ വണ്ടി വാങ്ങുമ്പോള്‍ ശ്രദ്ടികേണ്ട കാര്യങ്ങള്‍ ) പറഞ്ഞു നാവ് വായിലിട്ടതെ ഉള്ളൂ, എന്താ ചെയ്യാ എന്റെ പപ്പനാഭാ.

അതൊക്കെ പോട്ടെ ശരിക്കും അടി കിട്ടിയത് പിള്ളേര്‍ക്ക് ഇട്ടു തന്നെ. 21 വയസ്സ് പുത്രി അല്ല പൂര്‍ത്തിയായവര്‍ക്ക് മാത്രം ഇനി മുതല്‍ സാധനം കിട്ടത്തോള്ളൂ, ഇതാണു ഇടിവെട്ടിയ പാമ്പ് കടിക്കുക എന്ന് പറയുന്നത്.  നേരത്തെ ക്ലാസ് കട്ട് ചെയ്തു നടക്കുന്ന / ക്ലാസ്‌ സമയത്ത് സിനിമയ്ക്ക് പോയ പിള്ളേരെ മൊത്തം പിടിച്ചു ഉള്ളിലിട്ടു എന്നൊക്കെ കേട്ട്. ഇതൊക്കെ ഇവരുടെ ജന്മ അവകാശമാണ് എന്ന് മറന്നിട്ടാണ് ഇങ്ങനൊക്കെ ചെയ്യുന്നത് എന്ന് ആരും മറക്കരുത്. സങ്കടമുണ്ട് പിള്ളേരുടെ കാര്യം ഓര്‍ക്കുമ്പോള്‍ സത്യത്തില്‍ സങ്ങടമുണ്ട്

വരാനുള്ളത് വഴീല്‍ തങ്ങില്ലലോ.

അപ്പൊ എങ്ങനാ ഏതാ ബ്രാന്‍ഡ്


നോട്ട് ദി പോയിന്റ്‌ : ഹാസ്യം മാത്രമാണ് നാന്‍ ഉദ്ദേശിച്ചത്, സത്യത്തില്‍ ഈ തീരുമാനം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുനത് തന്നെ

22 comments:

ഹൈന said...

2014നു് 21 ആകുകില്ലാ. എന്താചെയ്യാ ..:)

keraladasanunni said...

എടത്തറയില്‍ ബാര്‍ അറ്റാച്ച്‌ഡ് ഹോട്ടല്‍ താമസിയാതെ ആരംഭിക്കുമെന്ന് കേള്‍ക്കുന്നു.

Rakesh KN / Vandipranthan said...

havoo... keralam nannakunna lakshanam undo??

mottamanoj said...

ഹൈന : വിഷമിക്കേണ്ട, പ്രവാസിക്ക് ഇപ്പോഴും രണ്ടു ലിറ്റര്‍ കൊണ്ടുവരാം.

keraladasanunni : ഹോ അപ്പൊ പാലക്കാടു പോണ്ട അല്ലെ, 5 സ്റ്റാര്‍ ആണല്ലോ ?

Vandipranthan : ഉണ്ട് ഉണ്ട് ശരിക്കും ഉണ്ട്.

Sabu M H said...

അടുത്ത്‌ വരാൻ പോകുന്ന വാർത്ത..
മലയാളികൾ തമിഴ്‌നാട്ടിലേക്ക്‌ കുടിയേറുന്നു..

ചന്തു നായർ said...

അല്ലാ....ന്റെ മൊട്ടകൂട്ടാ... ഇന്നലെ താങ്കൾ പറഞ്ഞത്പോലെ ഒരു കാർ വാങ്ങിയതേയുള്ളൂ.... അതിൽ കയറി എങ്ങനാ ഇന“പെട്രോൾ” അടിക്കാൻ പോകുക... ഇവിടെ നിന്നും 25 കി.മി.പോയാലേ ***** ഹോട്ടൽ ഉള്ളൂ... ഇവിടെ അടുത്തുള്ളത് *** ആണ്... അതിലൊട്ട് കയറിയുമില്ലാ.... കഷ്ടമായിപോയല്ലോ അനിയാ....നോട്ട് ദി പോയിന്റ്‌ : ഹാസ്യം മാത്രമാണ് ഞാനും ഉദ്ദേശിച്ചത്, സത്യത്തില്‍ ഈ തീരുമാനം അഭിനന്ദനങ്ങൾ അർഹി ക്കുനത് തന്നെ..........

the man to walk with said...

kashtam thanne allenkilum ee madhypanikalkku vendi
samsarikkan ivide aarumillallo..

Shahir said...

Oru kanakkinu nannayi
Vatti jeevikalo
Just Come this Way

വീ കെ said...

പിള്ളേർക്ക് വാങ്ങാൻ പാടില്ലെന്നു പറയുമ്പോൾ, അതു വാങ്ങിക്കൊടുക്കാനായി കുറച്ചു പേർ എന്തായാലും പുതിയതായി വേണ്ടി വരും...! അങ്ങനെ കുറച്ച് പേർക്ക് ജോലിയുമായി...!

എല്ലാവരും ഒരു പോലെ ക്യൂ ആയിക്കോളു.(ക്ഷമിക്കണം, ആരും പറയാതെ തന്നെ ക്യൂ നിൽക്കുന്ന ഒരേ ഒരു സ്ഥലം ഈ വെള്ളക്കടയുടെ മുൻ‌പിലാണല്ലൊ. )
“ഛലോ ഛലോ സ്റ്റാർ ഹോട്ടൽ...”

mad|മാഡ് said...

ഈ പറയുന്ന എമാന്മാരും, പോലീസുകാരും അവരുടെ കോളേജ്‌ ജീവിതമൊക്കെ അടിച്ചു പൊളിച്ചു പൂതി മാറിയതാ. ഇപ്പം ആരാന്റെ നെഞ്ചത്ത് കേറി നെരങ്ങാന്‍ എന്താ ഉഷാര്‍ ..!!എന്തായാലും യൂത്ത്‌ ലീഗിലെയും, യൂത്ത്‌ കോണ്‍ഗ്രസിലെയും പിള്ളേര്‍ക്ക് ഇത് തന്നെ വേണം..

mottamanoj said...

Sabu M H : ങ്ഹാ ഐഡിയ നല്‍കിയതിനു നന്ദി. ഇനി ഇപ്പൊ അതെ വഴി ഉള്ളൂ

ചന്തു നായർ : സര്യല്യ നമുക്ക് ഒരുമിച്ചു പോകാം, ഒരാളുടെ പെട്രോളിന്‍ കാശ് നമുക്ക് ബാറില്‍ കൊടുക്കാം.

the man to walk with : പേടിക്കേണ്ട, നമ്പര്‍ തരൂ ഞാന്‍ സംസാരിക്കാം.

Shahir : ആ വാട്ടിന്റെ ഫോര്‍മുല തരണേ. അവിടെ വരാറുണ്ട് ഞാന്‍

വീ കെ : ഒന്നല്ലെങ്കില്‍ ഒരു നൂറു വഴി ഉണ്ടാവും അല്ലാതെന്താ പക്ഷെ. ചെയ്യുനത് തെറ്റാണു എന്ന് ചെയ്യുനവന് തോനനം.

mad|മാഡ് : ഒരു സമരം / ഹര്‍ത്താല്‍ / റോക്കറ്റ്‌ ബോബ് വല്ലതും നടത്തിയാലോ :-)

അലി said...

ദ്രവ്യന്മാരുടെ എണ്ണം കൂടുമോ??

കൊമ്പന്‍ said...

പേടിക്കണ്ട അളിയാ മുക്കിനു മുക്കിനു സ്റാറിനു ലൈസെന്സ് കൊടുക്കും ഇല്ലേ പി സി പിടിച്ചു വാങ്ങി കൊടുക്കും സമാധാനിക്ക്
ഇനി ബീ വരേജില്‍ വരി നില്‍ക്കുമ്പോള്‍ അഞ്ചു രൂപ ചില്ലറ വേണല്ലോ ഭഗവതീ ഇത്ഹനു എന്റ ആശങ്ക

manni_muth said...

എനിക്ക് 21 വയസ്സ് കഴിഞ്ഞു....ഹാവൂ....ഇനി സമാധാനമായി ബീവറേജില്‍ പോകാമല്ലോ..ഹിഹിഹി..

mini//മിനി said...

സ്ത്രീകൾക്ക് പ്രത്യേകമായി എന്തെങ്കിലും ഉണ്ടോ?

Lipi Ranju said...

ചുരുക്കത്തില്‍ കുടിയന്മാരുടെ കാര്യം കട്ടപൊക ! :))

subanvengara-സുബാന്‍വേങ്ങര said...

ഫൈവ് സ്റാര്‍ കുടി കുടിക്കാം

കുസുമം ആര്‍ പുന്നപ്ര said...

പഴേ വാറ്റിന്‍റ കലം ചട്ടീമൊക്കെ അവിടവിടെയാ ഇരിപ്പുണ്ട്. ബാറ്ററീം അട്ടേം അതും സുലഭം.

അനില്‍ഫില്‍ (തോമാ) said...

മൊട്ടച്ചേട്ടാ​‍ വിഷമിക്കണ്ട ഈ പ്രശ്നത്തിനും ഞങ്ങള്‍ അച്ചായന്മാര്‍ മുന്‍പ് തന്നെ പരിഹാരം കണ്ടെത്തിക്കഴിഞ്ഞു "തെണ്ടി ബാര്‍ അധവാ ലുങ്കി ബാര്‍" എന്ന ആശയം 6 വര്‍ഷം മുന്‍പേ ഞങ്ങള്‍ കോട്ടയത്ത് നടപ്പിലാക്കി വിജയിച്ചതാണ്, 5സ്റ്റാര്‍ ഹോട്ടലിന്റെ ഉള്ളില്‍ കള്ളടിക്കാന്‍ മാത്രം വരുന്ന തറപ്പാര്‍ട്ടികള്‍ കയറി അലമ്പാക്കാതിരിക്കനുള്ള ഒരു സംവിധാനമാണിത് ഹോട്ടലിന്റെ കോമ്പൌണ്ടിന്റെ ഏറ്റവും അകന്ന മൂലയില്‍ ഒരു ഔട്ട് ഹൗസ് പണിത് അതിനകത്ത് വിലക്കുറവിന്റെ വില്‍പന കേന്ദ്രം. പൊതുവഴിയിലേക്കു മാത്രം തുറക്കുന്ന വാതില്‍. തറപ്പാ​ര്‍ട്ടികള്‍ കോമ്പൌണ്ടില്‍ കയറത്തുമില്ല കച്ചവടം പൊടി പൊടിക്കുവേം ചെയ്യും. ഈ സംവിധാനം ആദ്യം പരീക്ഷിച്ച് വന്‍ വിജയമാക്കിയത് ഹോട്ടല്‍ വിന്‍സര്‍ കാസില്‍ ആണ്.

mottamanoj said...

അലി : ശരിക്കും പറഞ്ഞാല്‍ ബാര്‍ മാത്രമേ മറ്റു ബിവറേജസ് ഷോപ്പ് അവിടെ തന്നെ ഉണ്ടാവും.
കൊമ്പന്‍ : ആശ്വാസമായി
manni_muth & സുബാന്‍വേങ്ങര : കുടിക്കാതിരിക്കുനതാ നല്ലത്.
മിനി ടീച്ചറെ : എന്താ ഞാന്‍ പറയാ
Lipi Ranju : അതിപ്പോ പറയാനുണ്ടോ
കുസുമം ആര്‍ പുന്നപ്ര : ആ ഫോര്‍മുല ആരെങ്കിലും ഒന്ന് പറഞ്ഞു തരൂ പ്ലീസ്‌
(തോമാ):നീയുള്ളത് കൊണ്ട് രക്ഷപെട്ടു

ഹാഷിക്ക് said...

കുടിയന്മാര്‍ക്കിനി ' അരിഷ്ടം' തന്നെ ശരണം....... കൂടുതല്‍ ' ലൊടുക്ക് വൈദ്യശാലകള്‍ ' അനുവദിക്കണമെന്ന് ഇനി അവര്‍ ആവശ്യപ്പെടും.

പടാര്‍ബ്ലോഗ്‌, റിജോ said...

പിള്ളേരുടെ കാര്യമാ ക്ഷ്ട്ടം.

Post a Comment